സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പിയിൽ ചേർന്നു

09:00 AM May 10, 2025 |


ഒറ്റപ്പാലം : സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പിയിൽ ചേർന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും ഒറ്റപ്പാലം ഏരിയ കമ്മിറ്റി മുൻ അംഗവുമായ കെ.കെ. കുഞ്ഞനാണ് സി.പി.എം വിട്ടത്.

ബി.ജെ.പി പാലക്കാട് വെസ്റ്റ് കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ‘വികസിത കേരളം’ കൺവെൻഷനിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിൽനിന്നാണ് കുഞ്ഞൻ അംഗത്വം സ്വീകരിച്ചത്.

പഞ്ചായത്ത് പ്രസിഡൻറായിരിക്കെ സി.പി.എമ്മിൽനിന്ന് നേരിട്ട അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് കുഞ്ഞൻ പറഞ്ഞു. ഒരു ഘട്ടത്തിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാനും ശ്രമം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.