കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

04:20 PM Dec 24, 2024 | Neha Nair

കൊച്ചി: ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. വാത്തുരുത്തിയിൽ ഹാബർ ലൈനിലായിരുന്നു അപകടം. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിൻ ഗോൾഡൻ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്.

 യുപി സ്വദേശി കമലേഷാണ് അപകടത്തില്‍ മരിച്ചത്. രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.