+

കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റേത് : അഡ്വ. വി കെ സജീവൻ

കൊടിസുനിയെന്ന ക്രിമിനലിലെ വിഐപിഐയായി പരിഗണിക്കുന്ന കേരള പോലീസ് സാധാരണക്കാരെ തല്ലിച്ചതക്കുകയാണെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി. കെ സജീവൻ പറഞ്ഞു.

തലശ്ശേരി : കൊടിസുനിയെന്ന ക്രിമിനലിലെ വിഐപിഐയായി പരിഗണിക്കുന്ന കേരള പോലീസ് സാധാരണക്കാരെ തല്ലിച്ചതക്കുകയാണെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി. കെ സജീവൻ പറഞ്ഞു. പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും, വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റം ആവശ്യപ്പെട്ടുകൊണ്ട്  ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോടതിയിൽ ഹാജരാക്കാൻ പോകുന്നതിനിടയിൽ, കൊടി സുനി എന്ന സിപിഎം ക്രിമിനലിന് മദ്യം വാങ്ങി നൽകാൻ കേരള പോലീസ് തയ്യാറാകുന്നു. കേരളത്തിൽ 744 പോലീസ് ഉദ്യോഗസ്ഥന്മാർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് റിപ്പോർട്ട് വന്നിട്ടും, കേവലം 18 പേർക്കെതിരെ മാത്രമാണ് പോലീസ് നടപടിയെടുക്കാൻ തയ്യാറായത്. ഒരു കാലത്ത് ഗുണ്ടാസംഘങ്ങളുടെ കൈപ്പടിയിൽ ഒതുങ്ങിയിരുന്ന ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്മാരും പോലീസ് സ്റ്റേഷനുകളും യോഗി ആദിത്യനാഥ്   യെന്ന ശക്തനായ ഭരണാധികാരിയുടെ ഇടപെടലിലൂടെ  ഉണ്ടാക്കിയ പരിവർത്തനം നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

The approach of the police is to treat criminals like Kotisuni as VIPs and beat up ordinary people: Adv. VK Sajevan

 ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട്  ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷിജിലാൽ , സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശൻ മാസ്റ്റർ, വി. വി ചന്ദ്രൻ, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രുതി പൊയ്ലൂർ ജില്ലാ വൈസ് പ്രസിഡന്റ്  കെ ബി പ്രജിൽ ,സി. പി സംഗീത എന്നിവർ സംസാരിച്ചു.

തലശ്ശേരി വാടിക്കൽ രാമകൃഷ്ണൻ മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച്  ഡിവൈഎസ്പി  ഓഫീസ് മുന്നിൽ പോലീസ് തടഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്  എൻ രതി, റീന മനോഹരൻ,കെ ലിജേഷ്, കെ. സി വിഷ്ണു, ഹരീഷ് ബാബു, ഒ.സന്തോഷ്, ഷംജിത്ത് പാട്യം, ആർ. ഷംജിത്ത്, വിപിൻ ഐവർ കുളം, എം. പ്രവീണ എന്നിവർ പ്രതിഷേധ മാർച്ച് നേതൃത്വം നൽകി.

facebook twitter