കൊൽക്കത്ത : ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് പ്രതി സഞ്ജയ് റോയിയുടെ സഹോദരി. കേസിൽ റോയ് കുറ്റക്കാരനാണെന്ന് കൊൽക്കത്ത കോടതി വിധിച്ചിരുന്നു. വരും ദിവസങ്ങളിൽ ഉയർന്ന കോടതികളിൽ വിധിയെ ചോദ്യം ചെയ്ത് അപ്പീൽ നൽകില്ലെന്നാണ് സഹോദരി വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുകയാണ്. നിയമം തന്റെ സഹോദരൻ കുറ്റക്കാരനെന്നാണ് നിയമം കണ്ടെത്തിയത്. അതിനനുസരിച്ചുള്ള ശിക്ഷ സഹോദരന് കിട്ടണം. അതിനപ്പുറം ഇക്കാര്യത്തിൽ തനിക്ക് ഒന്നും പറയാനില്ല. ശരിയെന്താണെങ്കിലും ഭരണകൂടം അത് ചെയ്യും. കുറേക്കാലമായി സഹോദരനുമായി കാര്യമായ ബന്ധമില്ലെന്നും സഹോദരി പറഞ്ഞു. ഇപ്പോൾ അവൻ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ.ജികർ മെഡിക്കൽ കോളജിലെ ഡ്യൂട്ടി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയായിരിക്കും പ്രതിക്കുള്ള ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.