കൊല്ലം: ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. ചിതറ സ്വദേശി അഭയ് ജെ പണിക്കരെയാണ് കാണാതായത്. രാവിലെ ട്യൂഷന് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.
പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ കുട്ടി രണ്ട് ബാഗുകളുമായി ദൃശ്യം പോകുന്ന പൊലീസിന് ലഭിച്ചിട്ടുണ്ട്.