+

കൊല്ലത്ത് നിന്ന് കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി

കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി.മരുന്നുണ്ടാക്കാനുള്ള വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു, നിലവിളിച്ചെങ്കിലും ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ ആരും കേട്ടില്ല.  54 കാരിയായ യമുനയാണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്

കൊല്ലം:  കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി.മരുന്നുണ്ടാക്കാനുള്ള വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു, നിലവിളിച്ചെങ്കിലും ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ ആരും കേട്ടില്ല.  54 കാരിയായ യമുനയാണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്

കുടുംബം നടത്തിയ തെരച്ചിലിൽ പൊട്ടക്കിണറ്റിന് സമീപം യമുന സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയതാണ് നിർണായകമായത്. വിശദമായ പരിശോധനയിൽ രാത്രി 11 മണിയോടെ കിണറ്റിനുള്ളിൽ യമുനയെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി വിട്ടമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

facebook twitter