+

പഠനത്തോടൊപ്പം കായികാഭിരുചികൾക്കും പ്രാധാന്യം നൽകണം: നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

പഠനത്തോടൊപ്പം കുട്ടികളിൽ കായികാഭിരുചി വളർത്തിയെടുക്കുന്നതിനും പ്രാധാന്യം നൽകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ കുരീപ്പള്ളിയിലുള്ള പുതിയ മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലം : പഠനത്തോടൊപ്പം കുട്ടികളിൽ കായികാഭിരുചി വളർത്തിയെടുക്കുന്നതിനും പ്രാധാന്യം നൽകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ കുരീപ്പള്ളിയിലുള്ള പുതിയ മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക സംസ്‌കാരത്തിന്  പ്രോത്സാഹനം നൽകുന്നതിലൂടെ ലഹരിമുക്തവും ആരോഗ്യവുമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. മൈതാനത്തിന്റെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച് പ്രദേശത്തെ കായിക അധ്യാപകരുടെ സഹായത്തോടെ പഞ്ചായത്ത് രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്തും തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് കുരീപള്ളിയിലുള്ള 50 സെന്റ് സ്ഥലത്ത് കളിക്കളം നിർമിച്ചത്. പഞ്ചായത്തിനാണ് മേൽനോട്ട ചുമതല.  

പി.സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു, വൈസ് പ്രസിഡന്റ് ശിവകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ഷീബ, എ.ഷാനിബ, സതീഷ്‌കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബിനുജോൺ, സജാദ് സലിം, എസ്.സിന്ധു, സെക്രട്ടറി ജോൺ ഡെസ്മൺ, സെന്റ് ജൂഡ് സ്‌കൂൾ മാനേജർ ഫാ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Trending :
facebook twitter