+

'ഒരു ലോകം ഒരു ഹൃദയം':കൊല്ലം ജില്ലാതല മത്സരങ്ങൾ സമാപിച്ചു

അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ഒരു ലോകം ഒരു ഹൃദയം' പരിപാടിയുടെ ജില്ലാതല മത്സരങ്ങൾ സമാപിച്ചു.പുതിയകാവ് അമൃത വിദ്യാലയത്തിലും കരിക്കോട് അമൃത വിദ്യാലയത്തിലുമായി നടന്ന മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ,

കൊല്ലം: അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ഒരു ലോകം ഒരു ഹൃദയം' പരിപാടിയുടെ ജില്ലാതല മത്സരങ്ങൾ സമാപിച്ചു.പുതിയകാവ് അമൃത വിദ്യാലയത്തിലും കരിക്കോട് അമൃത വിദ്യാലയത്തിലുമായി നടന്ന മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ജില്ലയിലെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനത്താകമാനം മൂവായിരത്തഞ്ഞൂറോളം പേരാണ് ഒരേദിവസം മത്സരങ്ങളിൽ പങ്കെടുത്തത്. 

'One World, One Heart': Kollam district-level competitions conclude

സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ സംസാരിച്ചതിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരേസമയം വിവിധ സെന്ററുകളിലായി നടക്കുന്ന ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് ജനുവരി 12ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ വച്ച് നടക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കാം. ഇതിൽ വിജയികളാകുന്നവർക്ക് 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക. വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾക്ക് പുറമെ പ്രദർശനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഇതിന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിക്കുന്നത്.
 

facebook twitter