+

കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ ജീവനൊടുക്കി

ഏരൂരിൽ വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ ​ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ടത്.

കൊല്ലം:

ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വിനോദ് കുമാ‍ർ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ പൊലീസിനെ വിളിച്ചിരുന്നെങ്കിലും പൊലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറഞ്ഞത്.

facebook twitter