+

കോതമംഗലത്ത് 54 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് 54 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം : കോതമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി കാപ്പിൽ മനോജി (54) നെയാണ് കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. 

മൃതദേഹം വീടിന്റെ തറയിൽ കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, വീടിൻ്റെ കഴുക്കോലിൽ തുണികൊണ്ടുള്ള ഒരു കുടുക്ക് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അഴുകി തുടങ്ങിയതും കഴുക്കോലിൽ കുടുക്ക് കണ്ടെത്തിയതും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Trending :
facebook twitter