ചേരുവകൾ
ബദാം- 1 കപ്പ്
കടൽ ഉപ്പ്- ആവശ്യത്തിന്
മല്ലിയില- 1 ടേബിൾസ്പൂൺ
ഇഞ്ചി- 1 ടീസ്പൂൺ
ജീരകം- 1/2 ടീസ്പൂൺ
കോളിഫ്ലവർ- 2 കപ്പ്
കുരുമുളക്- 1/2 ടീസ്പൂൺ
നാരങ്ങ നീര്- 2 മില്ലി
പച്ചമുളക്- 1 ടീസ്പൂൺ
ഒലിവ് ഓയിൽ- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ബദാം ചേർത്ത് വറുക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
ബദാമിൻ്റെ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം.
അതേ പാനിലേയ്ക്ക് ഒലിവ് ഓയിൽ ഒഴിച്ച് ജീരകം ചേർത്തു പൊട്ടിക്കാം.
അതിലേയ്ക്ക് ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
ഇതേ സമയം കോളിഫ്ലവർ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കാം.
ഇഞ്ചിയും പച്ചമുളകും വഴറ്റിയതിലേയ്ക്ക് കോളിഫ്ലവർ ചേർത്തു വേവിക്കാം.
കോളിഫ്ലവർ വെന്തതിനു ശേഷം അടുപ്പിൽ നിന്നു മാറ്റാം. അതിലേയ്ക്ക് നാരങ്ങ നീരും, ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്തിളക്കി യോജിപ്പിക്കാം.
അവസാനം ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ കൂടി ചേർക്കാം. ഇതിലേയ്ക്ക് വറുത്ത ബദാം ചേർത്ത് വിളമ്പാം.