+

പ്രശസ്ത ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍ അനുനയ് സൂദ് അന്തരിച്ചു

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത ട്രാവല്‍ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു. ലാസ് വെഗാസില്‍ വെച്ചാണ് അന്തരിച്ചത്.32 വയസായിരുന്നു

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത ട്രാവല്‍ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു. ലാസ് വെഗാസില്‍ വെച്ചാണ് അന്തരിച്ചത്.32 വയസായിരുന്നു. കുടുംബം ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി മുതലാണ് അനുനയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് അനുനയുടെ കുടുംബം ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. ദുഃഖവാർത്ത പുറത്തുവന്നതോടെ ആരാധകരും സഹയാത്രികരായ വ്ലോഗർമാരും അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തി.

ഇൻസ്റ്റഗ്രാമില്‍ 14 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ ഏകദേശം 4 ലക്ഷം സബ്‌സ്‌ക്രൈബേഴ്സുമുള്ള ഇൻഫ്ലുവൻസറാണ് സൂദ്. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം സൂദ് 46 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

2022, 2023, 2024 വർഷങ്ങളില്‍ തുടർച്ചയായി മൂന്ന് വർഷം ഫോർബ്സ് ഇന്ത്യയുടെ മികച്ച 100 ഡിജിറ്റല്‍ സ്റ്റാര്‍സ് പട്ടികയില്‍ അദ്ദേഹം ഇടം നേടി.സൂദിനെക്കുറിച്ച്‌ നാഷണല്‍ ജ്യോഗ്രഫിയിലുള്‍പ്പെടെ ഫീച്ചര്‍ വന്നിട്ടുണ്ട്.

അനുനയ് സൂദിന്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് ലാസ് വെഗാസില്‍ നിന്നായിരുന്നു.സ്പോര്‍ട്സ് കാറുകളോടൊപ്പം സമയം ചെലവഴിച്ചതിന്‍റെ ചിത്രങ്ങളാണ് പങ്കുവച്ചത്.

facebook twitter