+

ആവി പാറുന്ന പിടിയും കോഴിക്കറിയും

അരിപ്പൊടി- 2 കപ്പ്     ഉപ്പ്-1/2 ടീസ്പൂൺ     ചൂട് വെള്ളം- ആവശ്യത്തിന്     വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ     കടുക്-1 ടീസ്പൂൺ


ചേരുവകൾ

    അരിപ്പൊടി- 2 കപ്പ്
    ഉപ്പ്-1/2 ടീസ്പൂൺ
    ചൂട് വെള്ളം- ആവശ്യത്തിന്
    വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
    കടുക്-1 ടീസ്പൂൺ
    ഇഞ്ചി വെളുത്തുളളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
    സവാള- 3
    പച്ചമുളക്- 3
    കറിവേപ്പില-- ആവശ്യത്തിന്
    മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
    മുളകുപൊടി- 1 ടേബിൾസ്പൂൺ
    കുരുമുളകുപൊടി- 1 ടീസ്പൂൺ
    പെരുംജീരകം പൊടി- 1 ടീസ്പൂൺ
    ഉപ്പ്- 1/2 ടീസ്പൂൺ
    തക്കാളി- 1
    മല്ലിയില- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ഒരു ബൗളിൽ രണ്ട് കപ്പ് അരിപ്പൊടിയെടുക്കാം.
    അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് അൽപം വീതം ചൂടുവെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം.
    ഇത്  ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ശേഷം 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
    ഇതേ സമയം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കാം.
    അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ഒപ്പം സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റാം. 
    സവാളയുടെ നിറം മാറി വരുമ്പോൾ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില ഇവ കൂടി ചേർത്തു വേവിക്കാം. 
    കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ പെരുംജീരകം പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    മസാലയും പച്ചമണം മാറി വരുമ്പോൾ തക്കാളി കഷ്ണങ്ങൾ ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് ആവിയിൽ വേവിച്ചെടുത്ത പിടി ചേർത്തിളക്കി യോജിപ്പിക്കാം. മുകളിൽ കുറച്ച് മല്ലിയില ചേർത്തിളക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ. 
 

facebook twitter