കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായ സംഭവം ; അന്വേഷണം ആരംഭിച്ച് പൊലീസ്

12:23 PM Mar 28, 2025 | Neha Nair

കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല.

വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ബിസ്മിക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം.