ചങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

07:56 PM Oct 23, 2025 | AVANI MV

കോട്ടയം:  ചങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ടെക്‌നീഷ്യൻ പവർ ഇലക്ട്രാണിക്‌സ് സിസ്റ്റം ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവർക്ക് ഒക്ടോബർ 27ന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04792953150,2452210.