കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തീയ്യതി കുറിച്ചു. ജൂൺ രണ്ടിന് നീരെഴുന്നള്ളത്ത് നടക്കും. കൊട്ടിയൂർ വൈശാഖ മഹോത്സവം പ്രക്കുഴംചടങ്ങിൻ്റെ ഭാഗമായി തണ്ണീർ കുടിചടങ്ങ്, അവൽ അളവ്,ഉത്സവ തീയ്യതി കുറിക്കൽ ചടങ്ങുകൾ നടത്തി.
ഇക്കരെ ക്ഷേത്രത്തിന് സമീപത്തെ കൂത്തോടിൽ നടന്ന അടിയന്തിര യോഗത്തിലാണ് വൈശാഖ മഹോത്സവത്തിൻ്റെ തീയ്യതി കുറിച്ചത്.