+

കോഴിക്കോട് 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.

കോഴിക്കോട്, രാമാനാട്ടുകര കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിനായി ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കൊടുക്കുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കാറിൽ ലഹരി മരുന്ന് കൊണ്ടുവരുന്നതിനിടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നുമാണ് പിടിയിലാകുന്നത്. മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടിൽ ഷഹീദ് ഹുസൈൻ (28), കടലുണ്ടി ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (25) എന്നിവരാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കിയാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. ഇവർ ആർക്ക് വേണ്ടിയാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്നും ആരൊക്കെയാണ് ഇതിലെ കണ്ണികളെന്നും അന്വേഷണം നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Trending :
facebook twitter