കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ അശ്വിൻ മോഹൻ ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല.
ജില്ലയിലെ ഫയർഫോഴ്സുകളുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്‌കൂബ ടീമും കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അശ്വിൻ.
Trending :