
കോഴിക്കോട് : തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധ. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ തന്നെ കുട്ടിക്ക് ഐഡിആര്‍ബി വാക്സീന്റെ മൂന്ന് ഡോസും നൽകിയിരുന്നു.
എന്നിട്ടും രോഗം വരാനിടയായ സാഹചര്യം വ്യക്തമല്ല. കഴിഞ്ഞ മാര്‍ച്ച് 29നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടി അടക്കം ഏഴ് പേര്‍ക്കാണ് അന്ന് കടിയേറ്റിരുന്നത്.