+

കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു

രുവന്‍ പൊയില്‍ എടക്കോട്ട് വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് ഷോക്കേറ്റത്.

കോഴിക്കോട് : കൊടുവള്ളി വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍ പൊയില്‍ എടക്കോട്ട് വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചുള്ളിയോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
 

Trending :
facebook twitter