+

കോഴിക്കോട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; ഇരുപതോളം പേർക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; ഇരുപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വൈറ്റ് റോസ് ബസ് എതിർ ദിശയിൽ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

facebook twitter