+

കോഴിക്കോട് കുറുക്കന്റ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്

പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷി(11), സമീപവാസിയായ കാവുംപൊയിൽ രാജൻ (79)എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. 

കോഴിക്കോട്: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷി(11), സമീപവാസിയായ കാവുംപൊയിൽ രാജൻ (79)എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. 

വീട്ടിനകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന സാക്ഷിയെ കുറുക്കൻ വീട്ടിനുള്ളിൽ കയറി കടിക്കുകയായിരുന്നു. ഇവിടെ നിന്നും ഓടിരക്ഷപ്പെടുന്ന വഴിക്കാണ് സമീപവാസിയായ രാജനും കടിയേറ്റത്. പ്രദേശത്തുള്ള വളർത്തുമൃഗങ്ങൾക്കും കടിയേറ്റുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറുക്കന്റെ പിറകെ നാട്ടുകാർ ഓടിയെങ്കിലും കണ്ടെത്താനായിട്ടില്ല. കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

facebook twitter