പത്താം തരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ

08:19 PM Nov 05, 2025 | AVANI MV

കോഴിക്കോട് :  പത്താം തരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ നടക്കും. 420 പ്രായമുള്ളവർ പരീക്ഷ എഴുതും. പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ നടത്തുന്ന പത്താം തരം തുല്യതയുടെ 18 മത് ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ ജില്ലയിലെ എട്ട് സ്‌കൂളുകളിൽ നടക്കും. 109 പേർ കന്നട മീഡിയമാണ്. വെസ്റ്റ് എളേരിയിലെ 68 കാരിയായ തമ്പായിയും കുമ്പളയിലെ 67 കാരനായ രാമകൃഷ്ണനും തൃക്കരിപ്പൂരിലെ 64 കാരനായ രാമചന്ദ്രനും ഹോസ്ദുർഗിലെ 62 കാരിയയ സരസ്വതിയുമാണ് പ്രായം കൂടിയ പഠിതാക്കൾ.

പൈവെളികയിലെ 18 കാരനായ മുഹമ്മദ് മാഷുദ് ആണ് പ്രായം കുറഞ്ഞ പഠിതാവ്. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട 19 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട 15 പേരും ഭിന്നശേഷിക്കാരായ മൂന്ന് പേരും പരീക്ഷ എഴുതുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും പഠിതാക്കൾക്ക് സാക്ഷരതാ മിഷൻ കഴിഞ്ഞ ഒരു വർഷമായി ക്ലാസ്സുകൾ  കൊടുത്തിരുന്നു. മികച്ച അദ്ധ്യാപകരായിരുന്നു ക്ലാസ്സെടുത്തത്. പരീക്ഷാ സെന്ററുകളും പഠിതാക്കളുടെ എണ്ണവും സഹിതം- ജി.എച്ച്.എസ്.എസ് 72, ബോവിക്കാനം ബി.എ.ആർ.എച്ച്.എസ്.എസ് 30, ഹോസ്ദുർഗ് ജി.എച്ച്.എസ്.എസ് 48, െൈപ വെളിക നഗർ ജിച്ച്.എസ്.എസ് 49, കാസർകോട് ബി.ഇ.എം.എച്ച്.എസ്.എസ്് 42, പരപ്പ ജി.എച്ച്.എസ്.എ്‌സ് 40, കാസർകോട് ജി.എച്ച്.എസ്.എസ് 78, തൃക്കരിപ്പൂർ ജി.എച്ച്.എസ്.എസിൽ 31 പേരും പരീക്ഷ എഴുതുന്നുണ്ട്. ആകെ പുരുഷൻ 136, സ്ത്രി 284 ഉൾപ്പെടെ 420 പ്രായമുള്ളവർ പരീക്ഷ എഴുതും.