വോട്ട് കൊള്ളയ്ക്കെതിരായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി എട്ട് മണിക്ക് ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള നൈറ്റ് മാര്‍ച്ചില്‍ സംസ്ഥാനതല ഉദ്ഘാടനം എഐസിസിയുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി നിര്‍വഹിക്കും. വയനാട്ടില്‍ സണ്ണി ജോസഫും എറണാകുളത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയില്‍ രമേശ് ചെന്നിത്തല, കണ്ണൂരില്‍ കെ സുധാകരന്‍, കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ്, മലപ്പുറത്ത് എ പി അനില്‍കുമാര്‍, പാലക്കാട് പി സി വിഷ്ണുനാഥ്, കാസര്‍കോട് ഷാഫി പറമ്പില്‍, പത്തനംതിട്ടയില്‍ അടൂര്‍ പ്രകാശ്, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശ്ശൂരില്‍ ബെന്നി ബെഹനാന്‍, കോഴിക്കോട് എം കെ രാഘവന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എന്നിവര്‍ നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും.