+

കൊല്ലം ജില്ലയിൽ നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു, എബിവിപി എന്നീ വിദ്യാർത്ഥി സംഘടനകൾ നാളെ (ജൂലൈ 18, വെള്ളി) കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു, എബിവിപി എന്നീ വിദ്യാർത്ഥി സംഘടനകൾ നാളെ (ജൂലൈ 18, വെള്ളി) കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്ന് സംഘടനകൾ ആരോപിച്ചു.

അപകടകരമായ രീതിയിൽ താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈൻ മാറ്റി സ്ഥാപിക്കാത്തത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മാപ്പർഹിക്കാത്ത വീഴ്ചയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Trending :
facebook twitter