തനിക്കെതിരെ ബിനാമി - റിയൽ എസ്റ്റേറ്റ് ആരോപണമുന്നയിച്ച കെ.എസ്.യു നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ

08:19 PM Jan 22, 2025 | AVANI MV

കണ്ണൂർ: തനിക്കും കുടുംബത്തിനുമെതിരെ റിയൽ എസ്റ്റേറ്റ് ബിനാമി ഇടപാടുകളുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പി.പി. ദിവ്യ അറിയിച്ചു.

Trending :

പാലക്കയം തട്ടിന് സമീപം ബിനാമി കമ്പി നി എം.ഡിക്കൊപ്പംഏക്കർ കണക്കിന് ഭൂമി പി.പി ദിവ്യയുടെ ഭർത്താവ് വാങ്ങിയെന്ന ആരോപണത്തിലാണ് നിയമ നടപടി. അടിസ്ഥാനരഹിതമായ ആരോപണമാണ് കെ.എസ്. യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉന്നയിച്ചത്. പാലക്കയം തട്ടിൽ 14 ഏക്കർ ഭൂമിയും റിസോർട്ടും തനിക്കുണ്ടെന്നായിരുന്നു നേരത്തെ കോൺഗ്രസുകാർ പറഞ്ഞ് പരത്തിയത്. 

കഴിഞ്ഞ മൂന്ന് മാസമായി വ്യാജ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചു വരികയാണ് ഇതിനെതിരെ നിയമനടപടിയുമായി മുൻപോട്ടു പോകുമെന്നും തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ ദിവ്യ അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് രേഖകൾ സഹിതമുള്ള ആരോപണവുമായി മുഹമ്മദ് ഷമ്മാസ് വാർത്താ സമ്മേളനത്തിൽ രംഗത്തുവന്നത്.