+

കുല്‍ഗാം ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കുല്‍ഗാം ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്.

കുല്‍ഗാം ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. നേരത്തെ ഒരു ഭീകരനെ വധിച്ചിരുന്നു.

സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം വനമേഖലയില്‍ പരിശോധന നടത്തുകയായരുന്നു.ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ഗുദ്ദാർ' എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികർക്ക് പരിക്കേറ്റു.

ഇതില്‍ രണ്ട് പേർ ആശുപത്രിയില്‍ വെച്ച്‌ മരണമടയുകയായിരുന്നു. ഭീകരർ തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലായി മാറിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

facebook twitter