ഷിംല: കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 6 മരണം. ഒട്ടേറെ പേര്‍ക്ക് പരുക്ക്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകിട്ടാണ് അപകടം. ഈ മാസം ആദ്യം ഹിമാചല്‍ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും സാധാരണ ജീവിതത്തെ ദുസഹമാക്കിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘവും കുടുങ്ങിയിരുന്നു.