ആവശ്യമായ ചേരുവകള്‍
മൈദ-ഒരുകപ്പ്
സവാള-നാലെണ്ണം
പച്ചമുളക്-അഞ്ചെണ്ണം
ഇഞ്ചി ചതച്ചത്-ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു സ്പൂണ്‍
ഗരം മസാല-അര സ്പൂണ്‍
ബീഫ് കൊത്തിയരിഞ്ഞത്-250 ഗ്രാം
മുട്ട-അഞ്ചെണ്ണം
മുട്ട പുഴുങ്ങിയത്-മൂന്നെണ്ണം
എണ്ണ-ആവശ്യത്തിന്
മല്ലിയില-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം : മൈദ ഉപ്പിട്ട് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് ഉണ്ടകളാക്കി നന്നായി വട്ടത്തില്‍ പരത്തിയെടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഗരംമസാലയും മല്ലിയിലയും ചേര്‍ത്ത് വഴറ്റുക. നേരത്തേ വേവിച്ച ബീഫ് കൊത്തിയരിഞ്ഞത് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനിടയില്‍ മറ്റൊരു ചട്ടിയില്‍ മുട്ട പൊട്ടിച്ചൊഴിച്ച് സവാളയും പച്ചമുളകും ചേര്‍ത്ത് നന്നായി ചിക്കിയെടുക്കുക. അതിനുശേഷം പുഴുങ്ങിവെച്ച മുട്ട രണ്ടായി മുറിച്ചെടുക്കുക.
പരത്തിവെച്ച മൈദ ഷീറ്റില്‍ ആദ്യം ബീഫ് ഫില്ലിങ് നിറയ്ക്കുക. അതിനുശേഷം മുകളില്‍ മുറിച്ച മുട്ട പുഴുങ്ങിയത് വെയ്ക്കുക. എന്നിട്ട് ആ ഷീറ്റ് മോമോ ഷേപ്പില്‍ ചുരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കുക. മറ്റൊരു മൈദ ഷീറ്റില്‍ മുട്ടചിക്കിയത് വിതറിയശേഷം പൊരിച്ചെടുത്ത മോമോ ഷേപ്പിലെ ഉണ്ട അതില്‍വെച്ച് വീണ്ടും മറ്റൊരു മോമോ ഷേപ്പില്‍ ചുരുട്ടിയെടുത്ത് ഫ്രൈ ചെയ്യുക. സ്വാദിഷ്ടമായ കുംസ പത്തിരി റെഡി.