കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

12:40 PM Nov 03, 2025 | AVANI MV


 തളിപ്പറമ്പ് :കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിർ എന്നയാളുടെ മകൻ  ആമിഷ് അലനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കുറുമാത്തൂരിലാണ് സംഭവം .  കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ പ്രതികരണം. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നിലയിലായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.