+

കുവൈത്തിലെ പള്ളികളില്‍ സംഭാവന പിരിക്കുന്നതിന് നിരോധനം

സോഷ്യല്‍ മീഡിയയില്‍ പോലും ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പള്ളികളിലെ മതപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരെ വിലക്കിയിട്ടുണ്ടെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി

കുവൈത്തിലെ പള്ളികളില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌ക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ബദര്‍ തുര്‍ക്കി അല്‍ ഒതൈബിയാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. പള്ളികളിലെ മതപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും ഇല്ലാതെ ഒരു സ്ഥാപനത്തെയും വ്യക്തിയെയും പള്ളിക്കുള്ളില്‍ സംഭാവനകള്‍ ശേഖരിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അംഗീകാരവും ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പോലും ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പള്ളികളിലെ മതപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരെ വിലക്കിയിട്ടുണ്ടെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

facebook twitter