കുവൈത്ത്: കുവൈത്തിൽ വൻതോതിൽ കഞ്ചാവ് പിടികൂടി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് – കാർഗോ ഇൻസ്പെക്ഷൻ കൺട്രോളിലെ ഇൻസ്പെക്ടർമാർക്ക് ഒരു അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി അമേരിക്കയിൽ നിന്നെത്തിയ ഒരു ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതാണ് കഞ്ചാവ് പിടികൂടാൻ കാരണമായത്.
അലങ്കാര വസ്തുവാണെന്ന് തോന്നിക്കുമെങ്കിലും വിശദമായ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു കോർക്ക് ബോർഡിനടിയിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർനടപടികൾക്കായി അധികൃതർ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് റഫർ ചെയ്തു.
Trending :