സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴിലുടമകളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കി. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന സര്‍ക്കുലര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫ് പുറത്തിറക്കിയിട്ടുണ്ട്.
സര്‍ക്കുലര്‍ പുറത്തിറക്കിയ ജൂണ്‍ 12 മുതല്‍ ഇന്നലെ വരെ ഏകദേശം 21,900 എക്‌സിറ്റ് പെര്‍മിറ്റുകള്‍ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. അഷല്‍ പ്ലാറ്റ്‌ഫോം വഴിയോ സഹേല്‍ ആപ്ലിക്കേഷന്‍ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പെര്‍മിറ്റുകള്‍ നല്‍കിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Trending :