പൗരന്മാർക്കും പ്രവാസികൾക്കും ആരോഗ്യവും സന്തോഷവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ : കുവൈത്ത് അമീർ

03:10 PM Mar 30, 2025 | AVANI MV

കുവൈത്ത് സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ അഹമ്മദിന്‍ററെ ഈദുൽ ഫിത്ര്‍ ആശംസകൾ അറിയിച്ച് അമീരി ദിവാൻ. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ പെരുന്നാൾ അദ്ദേഹം ആശംസിച്ചു. 

ഈ അവസരത്തിൽ അമീരി ദിവാൻ കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവര്‍ക്കും അദ്ദേഹം ആശംസകൾ നേര്‍ന്നു.  അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിദഗ്ധ നേതൃത്വത്തിൽ കുവൈത്തിന് കൂടുതൽ സുരക്ഷയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് ദിവാൻ കുവൈത്തി പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ അറിയിച്ചു. കൂടാതെ, ശനിയാഴ്ച, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ അഹമ്മദ് അൽ സബാഹും ഈദുൽ ഫിത്തർ ആശംസകൾ അറിയിച്ചു.