സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വത്തിന്റെ ടീസര്‍ നാളെ എത്തും. ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്ക് ടീസര്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ടീസര്‍ അപ്‌ഡേറ്റുമായി എത്തിയ പോസ്റ്ററിലെ മോഹന്‍ലാലിന്റെ എക്‌സ്പ്രഷനാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഹൃദയപൂര്‍വ്വത്തിന്റെ മുന്‍ പോസ്റ്ററുകളില്‍ നിന്നും സിനിമ ഫീല്‍ ഗുഡ് മൂഡിലാണ് ഒരുങ്ങുന്നതെന്ന് വ്യക്തമായിരുന്നു. പുതിയ പോസ്റ്റര്‍ ആ സൂചന ഉറപ്പിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പോസ്റ്ററിലേക്ക് നോക്കുമ്പോള്‍ 'എന്തോന്നടേയ്' എന്ന് മോഹന്‍ലാല്‍ ചോദിക്കുംപോലെ തോന്നുന്നു എന്നാണ് പലരുടെയും കമന്റ്. മോഹന്‍ലാലിന്റെ ഏറെ നാളായി കാണാന്‍ കൊതിക്കുന്ന രീതിയിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് മറ്റ് അഭിപ്രായങ്ങള്‍.
ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ഹൃദയപൂര്‍വ്വം തിയേറ്ററുകളിലെത്തുന്നത്.