തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ, എല്‍ഡിഎഫ് നേതൃയോഗം ഇന്ന്. ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഐഎം നിലപാട് തള്ളി സിപിഐ. ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായുള്ള റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം സംബന്ധിച്ചും ചര്‍ച്ച നടക്കും.
സര്‍ക്കാരിനോടുള്ള എതിര്‍പ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിര്‍പ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. എന്നാല്‍ ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍.
Trending :