+

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജല വിജയമുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 ''പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാന്‍ സാധിക്കുന്നത്

തദ്ദേശതെരഞ്ഞെടുപ്പില്‍ അനുകൂല തരംഗമാണെന്നും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് 55നും 60നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നും ശിവന്‍കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 ''പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാന്‍ സാധിക്കുന്നത്. സാധാരണ ഗതിയില്‍ ഒരു ഗവണ്‍മെന്റ് ഇരിക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാന്‍ സാധ്യതയുണ്ടല്ലോ. എന്നാല്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ പോകുന്ന സമയത്ത് അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല,. എല്ലാവരും വളരെ സംതൃപ്തരാണ്. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് ഉണ്ടാകാന്‍ പോകുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 14ല്‍ 13 സീറ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇപ്പോഴുള്ളത്.'' മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

facebook twitter