+

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്

എപ്സ്റ്റീനുമായി സുഹൃത്ത് ബന്ധം ഉണ്ടായിരുന്നുവെങ്കിലും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കുരുക്ക്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. എപ്സ്റ്റീനൊപ്പം മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ബില്‍ ഗേറ്റ്‌സുമുണ്ട്.

അമേരിക്കന്‍ സെനറ്റിന്റെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡമോക്രാറ്റുകള്‍ രണ്ടു തവണയായി പുറത്തുവിട്ട തൊണ്ണൂറിലധികം ചിത്രങ്ങളില്‍ ട്രംപ്, ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, ബില്‍ ഗേറ്റ്സ്, നടന്‍ വൂഡി അലന്‍ എന്നിവരടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങളാണ് ഉള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന കുറ്റത്തിന് ശിക്ഷ അനുഭവിച്ചുവരവേ 2019-ല്‍ എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എപ്സ്റ്റീനുമായി സുഹൃത്ത് ബന്ധം ഉണ്ടായിരുന്നുവെങ്കിലും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്.

അതേസമയം പുറത്ത് വന്ന ചിത്രങ്ങളില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ട്രംപിനെതിരെ ഉയര്‍ത്തുന്നത്. നേരത്തെ തന്നെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീന്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ പിരിഞ്ഞുവെന്നാണ് ട്രംപ് വിശദമാക്കിയത്

facebook twitter