രാജീവ് ചന്ദ്രശേഖരനെ അപകീർത്തിപ്പെടുത്താനുള്ള റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ്

07:23 PM Nov 02, 2025 |


കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖരനെ അപകീർത്തിപ്പെടുത്താനുള്ള റിപ്പോർട്ടർ ചാനലിന്റെ നീക്കത്തിനെതിരെ ബിജെപി നിയമ നടപടിക്ക് ഒരുങ്ങുന്നു. ആദ്യപടിയായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ വക്കീൽ നോട്ടീസ് അയച്ചു. അഡ്വക്കേറ്റ്  രഞ്ജിത്ത് കെ മുഖേനയാണ് നോട്ടീസ് അയച്ചത്.

മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, കോർഡിനേറ്റിംഗ് എഡിറ്റർമാരായ സ്മൃതി പരുത്തിക്കാട്, സുജയാ പാർവതി, കോർഡിനേറ്റിംഗ് റിപ്പോർട്ടർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടിവി പ്രസാദ്, ചീഫ് റിപ്പോർട്ടർമാരായ റഹീസ് റഷീദ്, ആർ റോഷിപാൽ  എന്നീ എട്ടു പേർക്കെതിരെ 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്  വക്കീൽ നോട്ടീസയച്ചത്.

ജില്ലയിൽ നിന്ന്  കൂടുതൽ പേർ നോട്ടീസ് അയക്കുന്നതാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ അറിയിച്ചു.