നാരങ്ങാപ്പൊടി എന്തിനാണ് ഉപയോഗിക്കുന്നത്
നാരങ്ങാനീര്, നാരങ്ങയുടെ സത്ത്, അല്ലെങ്കിൽ തൊലി എന്നിവ ആവശ്യമുളള ഏത് വിഭവത്തിലും പകരം നാരങ്ങാപ്പൊടി ചേർക്കാവുന്നതാണ്. പാചകം ചെയ്യുകയാണെങ്കിലും ബേക്കിംഗ് ചെയ്യുകയാണെങ്കിലും ഈ പൊടി സൗകര്യപ്രദമായ ഒരു പകരക്കാരനായി ഉപയോഗിക്കാം.
പുതിയ നാരങ്ങാനീരിൽ നിന്ന് ലഭിക്കുന്ന അതേ രുചി നാരങ്ങാപ്പൊടി നൽകുന്നു. നാരങ്ങാപ്പൊടി ഒരു എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കാവുന്നതാണ്. മൂന്ന് നാല് മാസം വരെ ഇത് ഫ്രഷായി വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.
എങ്ങനെ തയ്യാറാക്കാം
നാരങ്ങ നന്നായി കഴുകി ഉണക്കുക
നേർത്ത കഷണങ്ങളായി മുറിച്ച് ക്രിസ്പിയാകുന്നതുവരെ നന്നായി ഉണക്കിയെടുക്കുക
ഉണങ്ങിയ ശേഷം മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കാവുന്നതാണ്
ഇനി വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവച്ച് സൂക്ഷിക്കാം, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം.