+

നാരങ്ങാ വെള്ളം ശീലമാക്കൂ; യുവത്വം തേടിയെത്തും

നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തിൽ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിൻ പുറം തള്ളാൻ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തിൽ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിൻ പുറം തള്ളാൻ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാൻ ഏറ്റവും പറ്റിയ എനർജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ നിർജ്ജലീകരണം ഇല്ലാതാക്കാൻ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളിൽ. ഏറ്റവും അധികം നിർജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയുന്നു.

ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർമ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. ചർമ്മത്തിൽ ചുളിവുകൾ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ശരീരത്തിൽ സന്ധികളിലുണ്ടാകുന്ന നീർക്കെട്ട് അകറ്റാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാരങ്ങവെള്ളം. നീർക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്. അതുപോലെ മാനസിക പിരിമുറുക്കം കൂടുതൽ അനുഭവിക്കുന്ന സമയങ്ങളിൽ അൽപം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാൻ സഹായകമാണ്.
 

facebook twitter