പാലക്കാട് എംഎല്‍എക്കെതിരെ മുന്‍പും ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്. വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാം അറിയാം. ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും പ്രശാന്ത് ശിവന് പ്രതികരിച്ചു. ഇവിടത്തെ സ്ത്രീകളുടെ മാനം സംരക്ഷിക്കാന്‍ തെരുവിലിറങ്ങും. പ്രതിഷേധം ഇവിടെ അവസാനിക്കില്ല. ശക്തമായ പ്രതിഷേധവുമായി മുന്നിലുണ്ടാകും. ശ്രീകണ്ഠാപുരത്തെ ഫ്ലാറ്റിനെ കുറിച്ച് അന്വേഷിക്കട്ടെ. പാലക്കാട് എംഎല്‍എ ആയി പോയ ശേഷം നിയമസഭയില്‍ അദ്ദേഹം ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനുശേഷം വിജയാഘോഷം നടത്താന്‍ എങ്ങോട്ടാണ് പോയതെന്നും അന്വേഷിക്കട്ടെയെന്ന് പ്രശാന്ത് ശിവന് പറഞ്ഞു.
ഹൂ കെയേഴ്സ് എന്ന് ആരാണ് മുന്‍പ് മറുപടി പറഞ്ഞതെന്ന് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന നേതാവ് വേണോയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ സംസാരിക്കുകയായിരുന്നു ഇരുവരും.
എംഎല്‍എ ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തു.