യുഎഇയില്‍ നവംബര്‍ 3 മുതല്‍ 7 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചില സമയങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശരത്കാലത്തില്‍ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
ചില തീരദേശ, ഉള്‍പ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമായ ആകാശവും പുലര്‍ച്ചെ ഈര്‍പ്പമുള്ള അന്തരീക്ഷവും അനുഭവപ്പെടും. തീരദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളില്‍ ചെറിയ മഴയ്ക്ക് കാരണമായേക്കാം.
വ്യാഴാഴ്ചയോടെ താപനില വീണ്ടും നേരിയ തോതില്‍ ഉയരും. പുലര്‍ച്ചെ ഈര്‍പ്പമുള്ള കാലാവസ്ഥ തുടരും.
Trending :