+

ലോക 200 കോടിയിലേക്കോ ?

ലോക 200 കോടിയിലേക്കോ ?

മോളിവുഡിന് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ‘ലോക ചാപ്റ്റർ 1 ചന്ദ്ര’ ബോക്സ് ഓഫീസിൽ ​ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓണം ദിനങ്ങളായതിനാൽ കളക്ഷനിൽ മുന്നിട്ട് നിൽക്കുകയാണ് ലോക. ലോക ചാപ്റ്റർ 1 ചന്ദ്ര തിയറ്ററുകളിൽ എത്തി പതിനൊന്ന് ദിവസം പിന്നിടുമ്പോൾ ആ​ഗോള തലത്തിൽ ഇതുവരെ ചിത്രം നേടിയ കണക്കുകൾ പുറത്തുവരികയാണ്.

അതേസമയം ചിത്രം 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 168.25 കോടിയാണ് ലോക ആ​ഗോള തലത്തിൽ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യ നെറ്റ് കളക്ഷൻ 72.35 കോടിയും ​ഗ്രോസ് കളക്ഷൻ 84.55 കോടിയുമാണ്.

ലോക ഓവർസീസിൽ നിന്നും 83.70 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിൽ 51.75 കോടിയാണ് പത്ത് ദിവസത്തെ ലോകയുടെ കളക്ഷൻ. കർണാടക- 7.88 കോടി, തെലങ്കാന, ആന്ധ്രാപ്രദേശ്- 10.1 കോടി, തമിഴ്നാട്- 10.85 കോടി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. രണ്ടാം ശനിയാഴ്ച 10 കോടി രൂപയായിരുന്നു ലോക നേടിയത്. ഗംഭീര ബുക്കിം​ഗ് ആണ് ഇപ്പോൾ ലോകയ്ക്ക് ലഭിക്കുന്നത്.

facebook twitter