+

27 ലക്ഷത്തിന്റെ ഥാര്‍ വാങ്ങി നാരങ്ങയില്‍ കയറ്റിയിറക്കുന്നതിനിടെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക്!

പുതിയതായി എന്തേലും നല്ലകാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കുമ്പോൾ ആചാരംപൂർവ്വം ചെയ്യാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ആ ആചാരം കാരണം 27 ലക്ഷം പോയാലോ..പുതിയ കാർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേല്‍ ആദ്യം ചക്രം കയറ്റുന്ന ചടങ്ങ് ദുരന്തത്തില്‍ കലാശിച്ചു.

ദില്ലി: പുതിയതായി എന്തേലും നല്ലകാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കുമ്പോൾ ആചാരംപൂർവ്വം ചെയ്യാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ആ ആചാരം കാരണം 27 ലക്ഷം പോയാലോ..പുതിയ കാർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേല്‍ ആദ്യം ചക്രം കയറ്റുന്ന ചടങ്ങ് ദുരന്തത്തില്‍ കലാശിച്ചു.

ഷോറൂം സ്ഥിതി ചെയ്യുന്ന ഒന്നാം നിലയില്‍ നിന്ന് കാർ താഴേക്ക് പതിച്ചു. ദില്ലിയിലെ നിർമ്മാണ്‍ വിഹാറിലെ മഹീന്ദ്ര ഷോറൂമിലാണ് സംഭവം. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ മാനി പവാർ എന്ന യുവതിക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മാനി എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്ബ് പൂജ നടത്താൻ അവർ തീരുമാനിച്ചു.

പുത്തൻകാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയില്‍ നാരങ്ങ വെച്ച്‌ വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം കാർ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടി.

ഇതോടെ വാഹനം മുന്നോട്ടു കുതിച്ച്‌ ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. മാനിയെ കൂടാതെ ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടം നടന്നയുടൻ എയർബാഗുകള്‍ പ്രവർത്തിച്ചതിനാല്‍ ഇരുവർക്കും നിസാരമായ പരിക്കേ സംഭവിച്ചുള്ളൂ. ഓടിക്കൂടിയവർ ഇരുവരെയും പുറത്തെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു

facebook twitter