കോട്ടും സ്യൂട്ടും സെറ്ററുമൊക്കെയിട്ട് പുറത്തിറങ്ങുന്ന ലണ്ടൻ സ്വദേശികളെ ഞെട്ടിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വിന്യരാജ് ആണ് നാടൻ വേഷത്തിൽ എത്തി ഏവരേയും അമ്പരപ്പിച്ചത്. നാട്ടിൻപുറത്തുകാരികളെ പോലെ നാടൻ ലുങ്കിയുടുത്ത് തോര്‍ത്ത് മേല്‍മുണ്ടാക്കി എത്തിയാണ് ഈ സുന്ദരി ഏവരേയും ഞെട്ടിച്ചത്.
ലൂട്ടനില്‍ എം എസ് സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് പഠിക്കുകയാണ് വിന്യരാജ്. ഫോട്ടോഗ്രഫറായ സാജു അത്താണിയാണ് ഫോട്ടോ ഷൂട്ടിനായി ചിത്രങ്ങൾ പകർത്തിയത് .