ഉച്ചയ്ക്ക് ചോറുണ്ണാൻ മുട്ട മതി

01:30 PM Dec 13, 2025 | Kavya Ramachandran

ചേരുവകൾ

1 ടേബിൾ സ്പൂൺ എണ്ണ

2 സവാള നീളത്തിൽ അരിഞ്ഞത്

Trending :

8-10 തക്കാളി

2 ടീസ്പൂൺ ജീരകം

1 ടീസ്പൂൺ മഞ്ഞൾപ്പൊടി

5 മുട്ട

5-6 പച്ചമുളക്

2 ടീസ്പൂൺ മല്ലിയില

ഉപ്പ് ആവശ്യത്തിന്


തയ്യാറാക്കുന്ന രീതി

കുറച്ച് എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക.

അതിനു ശേഷം അതിലേക്ക് തക്കാളി തൊലി കളഞ്ഞ് ചേർക്കുക.

ജീരകപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി അടച്ചു വേവിക്കുക.

വെന്തു കഴിഞ്ഞ കറിയിലേക്ക് മേലെയായി മുട്ട പൊട്ടിച്ചൊഴിക്കുക.

അതിനു മേലെയായി പച്ചമുളകും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.