’ഒടിയങ്കം’ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

06:10 PM Aug 25, 2025 | Kavya Ramachandran

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്.വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച’വേനൽ മായവേ വാനിലായ് പൂമുകിൽ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പുസ്തകങ്ങളിലൂടെയും ,കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ?പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് ‘ഒടിയങ്കം’പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിൻ്റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ഉടൻ തീയറ്ററുകളിലെത്തും.


ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.