ഒട്ടേറെ പിഴവുകള്‍ വരുത്തി ; ഒമാനില്‍ പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയില്‍ നിന്ന് വിലക്കി

02:00 PM Jan 01, 2025 | Suchithra Sivadas

തബൂക്ക് മേഖലയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒട്ടേറെ പിഴവുകള്‍ വരുത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയില്‍ നിന്ന് വിലക്കി


ഡെന്റല്‍ ഇംപ്ലാന്റുകളും പ്രോസ്‌തോഡോണ്‍ന്റിക്‌സും നടത്തി ഡോക്ടര്‍ തന്റെ സ്‌പെഷ്യലൈസേഷന്റെ അധികാര പരിധി ലംഘിക്കുകയായിരുന്നു. ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകളുടെ നിയമവും അതിന്റെ എക്‌സിക്യൂട്ടിവ് ചട്ടങ്ങളും ലംഘിച്ച് രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയതായി മന്ത്രാലയം പറഞ്ഞു. തെറ്റു ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.