കണ്ണൂർ : ഹണി റോസിനെതിരെ അധിക്ഷേപം നടത്തിയത് ബോബി ചെമ്മണ്ണൂരിൻ്റെ ആരാധകരെന്ന് സൂചന. തന്നെ വ്യക്തിപരമായി ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നത് ബോച്ചയാണെന്ന് പേരെടുത്തു പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനയാണ് ഹണി റോസ് നൽകിയിരുന്നത്.
ഇതു മാത്രമല്ല സോഷ്യൽ മീഡിയയിൽ നടത്തിയ ചില അഭിമുഖങ്ങളിൽ ബോച്ചേ ഹണി റോസിൻ്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് മുൻപ് കണ്ണൂർ ആലക്കോട് നടന്ന ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഉദ്ഘാടന വേളയിലാണ് ഹണി റോസുമായി ബോച്ചെ ഇടയുന്നത്.
ഉദ്ഘാടകയായ ഹണി റോസിനെ മഹാഭാരതത്തിലെ കുന്തിയോട് ഉപമിച്ചായിരുന്നു ബോച്ചെയുടെ പ്രസംഗം മാത്രമല്ല തൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത ഹണി റോസിനെ ബോച്ചെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഹണിറോസിനെതിരെ നിരവധി ട്രോളുകളാണ് ഉയർന്നത്.
ഇതേ തുടർന്നാണ് ബോച്ചെയുടെ പരിപാടികളിൽ നിന്നും നടി വിട്ടു നിൽക്കാൻ തുടങ്ങിയത്. ഹണി റോസ് പങ്കെടുക്കുന്ന മറ്റു പരിപാടികളിലും ബോബി ചെമ്മണ്ണൂർ പങ്കെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നടി തയ്യാറായില്ല. ഇതേ തുടർന്നാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്.
സിനിമകൾ കുറവായ വേളയിൽ ഉദ്ഘാടന പരിപാടികളിലാണ് ഹണി റോസ് കൂടുതൽ പങ്കെടുത്തിരുന്നത്. എന്നാൽ ബോബി ചെമ്മണ്ണൂരുമായുള്ള പോര് ഇതിന് തടസമായതോടെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പൊട്ടിത്തെറിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രശസ്തിയും പണവുമുള്ള ഒരു വ്യക്തി തന്നെ വിടാതെ പിൻതുടർന്ന് ശല്യം ചെയ്യുന്നുവെന്നായിരുന്നു ഹണി റോസിൻ്റെ ആരോപണം. ട്രിവാൻഡ്രം ക്ളബ്ബെന്ന സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ഹണി റോസ്.